കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള ബജറ്റ്. കാർഷിക മേഖലയ്ക്ക് ഡിജിറ്റൽ സഹായം. സ്ത്രീശാക്തീകരണം ഉറപ്പ് നൽകുന്ന ബജറ്റ്. വ്യവസായ മേഖലയ്ക്ക് വായ്‌പ സഹായം ലഭ്യമാക്കുന്നുണ്ട്.

മധ്യവർഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി. സമൂഹത്തെയാകെ തൃപ്ത്തിപ്പെടുത്തുന്ന ബജറ്റാണ് നടന്നത്. 2047ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാൻ എല്ലാവരും അണിചേരണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

പുതിയ ഇന്ത്യയ്ക്ക് കരുത്തുറ്റ അടിത്തറ പാകുന്നു. എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊർജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിന് 400% അധിക തുക വിലയിരുത്തി. ധനമന്ത്രി നിർമ്മല സീതാ രാമനും സംഘത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

article-image

w35w5

article-image

w35w5

You might also like

Most Viewed