ആദായ നികുതി ഇളവ് പരിധി ഉയർത്തി

ആദായ നികുതി പരിധി ഉയർത്തി ധനമന്ത്രി. ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയുടെ പരിധിയിൽ വരില്ല.
നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതൽ 6 ലക്ഷം വരെ 5%വും 6 മുതൽ 9 ലക്ഷം വരെ 10%വും 9 മുതൽ 12 ലക്ഷം വരെ 15%വും, 12 മുതൽ 15 ലക്ഷം വരെ 30% വും ആണ് നികുതി സ്ലാബ്.
കേന്ദ്രബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. മൊബൈൽ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാർട്‌സിന് ഇളവ് പ്രഖ്യാപിച്ചു.
കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷൻ സ്‌പെയർ പാർട്‌സുകളുടെ കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ൽ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വർഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.
fsdf