കാണാതായ വനിതാ ക്രിക്കറ്റ് താരം കാട്ടിൽ മരിച്ച നിലയിൽ


കാണാതായ ഒഡീഷയിലെ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനെ (26) കട്ടക്ക് ജില്ലയിലെ നിബിഡ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനുവരി 11 മുതൽ രാജശ്രീയെ കാണാനില്ലായിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ആണ് വനത്തിനുള്ളിൽ വെച്ച് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്കൂട്ടർ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. അത്ഗഢ് പ്രദേശത്തെ ഗുരുദിജാട്ടിയ വനത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാജശ്രീയുടെ മരണം സംബന്ധിച്ച് എല്ലാ തരത്തിലുമുള്ള അന്വേഷണമുണ്ടാകുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പിനാക് മിശ്ര പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമായി എന്തെങ്കിലും അറിയാൻ സാധിക്കുകയുള്ളൂ.

article-image

rtur

You might also like

  • Lulu Exchange
  • Straight Forward

Most Viewed