രാജ്യത്തെ ബാങ്കുകൾ‍ക്ക് 92,570 കോടി രൂപയുടെ ബാധ്യതയുള്ളതായി വെളിപ്പെടുത്തൽ


രാജ്യത്തെ ബാങ്കുകൾ‍ക്ക് 92,570 കോടി രൂപയുടെ ബാധ്യതയുള്ളതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡിന്റെ വെളിപ്പെടുത്തൽ‍. വജ്ര വ്യാപാരിയായ മെഹുൽ‍ ചോക്‌സിയടക്കമുള്ള പ്രമുഖർ‍ ബോധപൂർ‍വ്വം ബാങ്കുകൾ‍ക്ക് ബാധ്യത വരുത്തിയെന്ന് കാണിച്ച് കണക്കുകൾ‍ ലോക്‌സഭയിൽ‍ ഇദ്ദേഹം വിശദീകരിച്ചു. ആസ്തികളുണ്ടായിട്ടും ബോധപൂർ‍വം വായ്പ തിരിച്ചടയ്ക്കുന്നതിൽ‍ വീഴ്ചവരുത്തിയ പ്രമുഖരുടെ പട്ടികയാണ് സർ‍ക്കാർ‍ പുറത്തുവിട്ടത്. 

റിസർ‍വ് ബാങ്കിന്റെ കണക്കുകൾ‍ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. 2022 മാർ‍ച്ച് 31വരെയുള്ള കണക്കാണിത്. 50ഓളം പ്രമുഖരുടെ വിവരമാണ് തിരിച്ചടയ്ക്കാനുള്ള വായ്പ്പ തുകയുടെ വിശദവിവരം ഉൾ‍പ്പെടെ മന്ത്രി ലോക്‌സഭയെ അറിയിച്ചത്. വജ്ര വ്യാപാരിയായ മെഹുൽ‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് 7,848 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. എറ ഇന്‍ഫ്രയ്ക്കാണ് പട്ടികയിൽ‍ രണ്ടാം സ്ഥാനം. 5,879 കോടി രൂപയാണ് കമ്പനി തിരിച്ചയ്ക്കാനുള്ളത്. റീഗോ അഗ്രോ 4803 കോടിയുമായി തൊട്ടുപിന്നിലുണ്ട്. 

കോൺകാസ്റ്റ് സ്റ്റീൽ‍ ആൻ‍ഡ് പവർ‍(4,596 കോടി), എബിജി ഷിപ്പിയാഡ്(3,708 കോടി), ഫ്രോസ്റ്റ് ഇന്റർ‍നാഷണൽ‍(3,311 കോടി), വിന്‍സം ഡയമണ്ട്‌സ് ആൻഡ് ജുവല്ലറി(2,931 കോടി), റോട്ടോമാക് ഗ്ലോബൽ‍ (2,893 കോടി), കോസ്റ്റൽ‍ പ്രൊജക്ട്‌സ് (2,311 കോടി), സൂം ഡെവലപ്പേഴ്‌സ് (2,147 കോടി) എന്നിങ്ങനെയാണ് പട്ടിക നീളുന്നത്.

article-image

hjfuyj

You might also like

  • Lulu Exchange
  • Straight Forward

Most Viewed