അഴിമതിക്കാരോട് കോടതികൾ മൃദുസമീപനം സ്വീകരിക്കരുത്; സുപ്രീം കോടതി


അഴിമതിക്കാരോട് കോടതികൾ മൃദുസമീപനം സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. കൈക്കൂലി ചോദിച്ചതിന് നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അഴിമതി തെളിയിക്കുന്നതിന് സാഹചര്യ തെളിവുകൾ മാത്രം മതിയെന്നും ജസ്റ്റിസ് അബ്ദുൽ അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. അഴിമതി വൻതോതിൽ ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നതിനാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ശിക്ഷിക്കണമെന്ന് ഭരണഘടനാ ബെഞ്ച് നിർദേശിച്ചു. 

പൊതു പ്രവർത്തകനോ ഉദ്യോഗസ്ഥനോ ആവശ്യപ്പെടാതെ ആരെങ്കിലും നൽകുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരണമാണെന്നും ബെഞ്ച് വ്യക്തമാക്കി.

പരാതിക്കാരൻ മരിച്ചുപോവുകയോ കൂറുമാറുകയോ ചെയ്‌തെന്ന കാരണത്താൽ പ്രതിയായ പൊതുപ്രവർത്തകൻ കുറ്റവിമുക്തനാകില്ല. മറ്റു രേഖകകളുടേയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരാമെന്നും സുപ്രീം കോടതി വിധിച്ചു.

article-image

fhgfhfgh

You might also like

Most Viewed