പ്രവാസികൾക്കു മക്കളെ കൊണ്ടുവരാൻ 3000 വീസ നൽകിയതായി കുവൈത്ത്

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു നാട്ടിലുള്ള മക്കളെ കൊണ്ടുവരാൻ 20 ദിവസത്തിനുള്ളിൽ 3000 വീസ നൽകിയതായി പാസ്പോർട്ട് വിഭാഗം അറിയിച്ചു. അഞ്ചും അതിൽ താഴെയും പ്രായമുള്ള കുട്ടികളെ കൊണ്ടുവരാനാണിത്.
പ്രതിമാസം 500 ദിനാർ (1,32,714 രൂപ) ശമ്പളം, അച്ഛനും അമ്മയും കുവൈത്തിൽ ഉണ്ടായിരിക്കുക എന്നിവയാണ് കുട്ടികളെ കൊണ്ടുവരുന്നതിനുള്ള നിബന്ധനകൾ. നിർത്തലാക്കിയ കുടുംബവീസ ക്രമേണ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടമാണിത്.
5678568