നേമം കോച്ച് ടെർമിനൽ പദ്ധതി മരവിപ്പിച്ചതായി കേന്ദ്രം


നേമം കോച്ച് ടെർമിനൽ പദ്ധതി മരവിപ്പിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു. പദ്ധതി താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നും തിരുവനന്തപുരത്ത് പുതിയ ടെർമിനൽ ആവശ്യമുണ്ടോയെന്ന കാര്യത്തിൽ പരിശോധന നടത്തുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 

ഡിപിആർ തയാറാക്കിയെങ്കിലും റെയിൽവേ സംഘത്തിന്‍റെ പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമാണ് പദ്ധതിയിൽ തീരുമാനമെടുക്കുക എന്ന് മന്ത്രി അറിയിച്ചു. സിപിഎം എംപി എളമരം കരീമിന്‍റെ ചോദ്യത്തിന് മറുപടിയായി ആണ് മന്ത്രി ഇക്കാര്യങ്ങൾ സഭയിൽ അറിയിച്ചത്. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരളം നൽകിയിട്ടില്ലെന്നും വൈഷ്ണവ് വ്യക്തമാക്കി.

article-image

gjghkhg

You might also like

Most Viewed