ആദി ശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി അറിയിച്ച് ചെമ്പ് ഗ്രാമം

മമ്മൂട്ടിയുടെ ജന്മനാടായ കോട്ടയം ജില്ലയിലെ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻ പൂർണമായും സൗജന്യമായി നടത്തി കൊടുത്ത ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി അറിയിച്ച് ചെമ്പ് ഗ്രാമം. ആദി ശങ്കറിന് നൽകിയത് അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ജൻമവും ജീവിതവുമാണ്.
നിങ്ങൾ ഇടപെട്ടില്ലായിരുങ്കിൽ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകർന്ന് പോകുമായിരുന്നു. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്‍റെ ചികിത്സ പൂർണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിർധനരായ കുട്ടികൾക്ക് ചികിത്സാ സഹായം ആവശ്യമെങ്കിൽ സഹായിക്കാൻ ദുൽഖർ സൽമാൻ ഫാമിലി സന്നദ്ധമാണെന്ന് അറിയിച്ചെന്നും ചെമ്പ് ഗ്രാമം’ സോഷ്യൽ ഫേസ്ബുക്കിൽ കുറിച്ചു
AAA