സമ്മതമില്ലാതെ ഫോൺ ചോർത്തുന്നതും കോളുകൾ റെക്കോർഡ് ചെയ്യുന്നതും സ്വകാര്യതയുടെ ലംഘനമെന്ന് ഡൽഹി ഹൈക്കോടതി


വ്യക്തിയുടെ അനുമതിയില്ലാതെ ഫോൺ ചോർത്തുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണ് എന്ന് ഡൽഹി ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുംബൈ പോലീസ് മേധാവി സഞ്ജയ് പാണ്ഡെയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സമ്മതമില്ലാതെ ഫോൺ ലൈനുകൾ ടാപ്പുചെയ്യുകയോ കോളുകൾ റെക്കോർഡുചെയ്യുകയോ ചെയ്യുന്നത് ഭരണഘടനയുടെ 21ആം അനുച്ഛേദപ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതായി ജസ്റ്റിസ് ജസ്മീത് സിംഗിന്റെ സിംഗിൾ ജഡ്ജി ബെഞ്ച് പറഞ്ഞു.

‘സമ്മതമില്ലാതെ ഫോൺ ലൈനുകൾ ടാപ്പുചെയ്യുകയോ കോളുകൾ റെക്കോർഡുചെയ്യുകയോ ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന കാഴ്ചപ്പാടാണ്  പ്രഥമദൃഷ്ട്യാ കാണുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് സ്വകാര്യതയ്ക്കുള്ള അവകാശം ഫോൺ കോളുകൾ റെക്കോർഡ് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു. ബന്ധപ്പെട്ട വ്യക്തികളുടെ സമ്മതത്തോടെ മാത്രം, അത്തരം പ്രവർത്തനം നടത്താനാകുമോ അല്ലാത്തപക്ഷം അത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമായി മാറും− ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു.

article-image

785686

You might also like

Most Viewed