ശ്രദ്ധ കൊലപാതകം : രണ്ട് ശരീരഭാഗങ്ങള്‍ വനമേഖലയില്‍നിന്നു കണ്ടെത്തി, അഫ്‌താബിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്


അതിദാരുണമായി കൊലചെയ്യപ്പെട്ട ശ്രദ്ധ വാല്‍ക്കറിന്റേതെന്നു കരുതുന്ന രണ്ട് ശരീരഭാഗങ്ങള്‍ വനമേഖലയില്‍നിന്നു കണ്ടെത്തി. പ്രതി അഫ്താബ് പൂനെവാലയുമായി ഡല്‍ഹി പോലീസ് നടത്തിയ തിരച്ചിലില്‍ ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റൗലി വനത്തില്‍നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. വിവിധ ഭാഗങ്ങളിലായി നടത്തിയ തിരച്ചിലില്‍ 13 ശരീരഭാഗങ്ങളാണ് ഇതുവരെ പൊലീസ് കണ്ടെടുത്തത്. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ശ്രദ്ധ വാല്‍ക്കറിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനക്കയച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

മെയ് 18നാണ് അഫ്താബ് പൂനെവാല ശ്രദ്ധ വാല്‍ക്കറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി താമസസ്ഥലത്തെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു. അതിനിടെ, ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസ് പ്രതി അഫ്താബ് അമീന്‍ പൂനാവാല പുലര്‍ച്ചെ ബാഗുമായി തനിച്ചു നടക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്ത്. ശ്രദ്ധയുടെ വെട്ടിനുറുക്കിയ മൃതശരീര ഭാഗങ്ങള്‍ അടങ്ങിയ ബാഗാണ് ഇതെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 18-ലേതാണ് ഈ ദൃശ്യങ്ങള്‍. പുലര്‍ച്ചെ തെരുവിലൂടെ തോളില്‍ ഒരു ബാഗും കൈയില്‍ ഒരു പൊതിയും പിടിച്ച് നടക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യില്‍ കാണുന്നത്. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച അഫ്താബ് 18 ദിവസമെടുത്താണ് ഇതെല്ലാം വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചത്.

 

article-image

AAA

You might also like

Most Viewed