ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് മന്ദഗതിയിൽ; 3 മണി വരെ 55% പോളിംഗ്

ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മന്ദഗതിയിൽ. 3 മണി വരെ 55% പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനായി 7,884 പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ലോകത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് സ്റ്റേഷനിൽ 98.08% പോളിംഗ് രേഖപ്പെടുത്തി.
ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതിയിലെ ലോകത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് സ്റ്റേഷനായ തഷിഗാങ്ങിൽ 52 വോട്ടർമാരിൽ 51 പേരും വോട്ട് രേഖപ്പെടുത്തി. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് ഫലം പ്രഖ്യാപിക്കും.
bhkhl