മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ


മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. 3ഃ2 ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയത്.

മുന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം, സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും നീതി നയത്തിന് വിരുദ്ധമാണെന്നും ഡിഎംകെ സർക്കാർ അഭിപ്രായപ്പെട്ടു. ഈ ഉത്തരവ് പാവപ്പെട്ടവരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്നായതിനാൽ 103ആം ഭരണഘടനാ ഭേദഗതി തള്ളണമെന്നും തമിഴ്‌നട് സർക്കാർ ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ സാമൂഹിക നീതിയെയും സമത്വത്തെയും കുറിച്ച് ശക്തമായ വാദങ്ങൾ ഉന്നയിക്കണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ ഓരോ പാർട്ടിയിൽ നിന്നും രണ്ട് പ്രതിനിധികളെ വീതമാണ് ക്ഷണിച്ചിരുന്നത്.

article-image

dyuy

You might also like

Most Viewed