രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ കോൺഗ്രസ്

രാജീവ് ഗാന്ധി വധക്കേസിൽ നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ കോൺഗ്രസ്. തികച്ചും തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വിധിയാണെന്നും കോൺഗ്രസ് ജനറൽ സെക്രറി ജയറാം രമേശ് പറഞ്ഞു.
പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് പാർട്ടി ശക്തമായി വിമർശിക്കുന്നു. കോടതി ഉത്തരവ് അംഗീകരിക്കാനാകില്ല. സുപ്രിംകോടതി ഉത്തരവ് ദൗർഭാഗ്യകരമാണെന്നും ജയറാം രമേശ് പ്രതികരിച്ചു.
നളിനി ശ്രീഹരൻ, രവിചന്ദ്രൻ, മുരുകൻ, ശാന്തന്‍, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് സുപ്രിംകോടതി ഉത്തരവോടെ ജയിൽമോചിതരാകുക.
31 വർഷത്തെ ജയിൽവാസം പ്രതികൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് സുപ്രിംകോടതി ഉത്തരവ്. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികളുടെ മോചനത്തിനായി തമിഴ്നാട് സർക്കാർ 2018ൽ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഗവർണർ ഇത് പരിഗണിച്ചിരുന്നില്ല. കേസിൽ പ്രതിയായിരുന്ന പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു.
1992 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. 2000ൽ രാജീവ് ഗാന്ധിയുടെ ഭാര്യയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ഇടപെടലിനെത്തുടർന്ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2008ൽ വെല്ലൂർ ജയിലിൽ വച്ച് പ്രിയങ്ക ഗാന്ധിയും നളിനിയെ കണ്ടിരുന്നു. 2014ൽ ആറ് പ്രതികളുടെ ശിക്ഷയും ഇളവ് ചെയ്തു. അതേ വർഷം തന്നെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രതികളെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
youiuo