കർണാടകയിൽ ഓട്ടോറിക്ഷ‌‌യും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു


കർണാടകയിലെ ബിദാർ ജില്ലയിൽ വെള്ളിയാഴ്ച രാത്രി ഓട്ടോറിക്ഷ‌‌യും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു. ദേവേന്ദ്ര(36), അഷ്മിത(40), നരസിങ്ക(52), ജക്കമ്മ(32), അമൃത(60), ഈശ്വരമ്മ(55), മഞ്ജുള(40) എന്നിവരാണ് മരിച്ചത്. ബിദാർ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ കർണാടക −ആന്ധ്രാ അതിർത്തി പ്രദേശമായ ബേമൽഖേഡ‌യിലാണ് അപകടം സംഭവിച്ചത്. 

ആൾത്തിരക്കില്ലാത്ത ഗ്രാമീണ റോഡിൽ അമിതവേഗത്തിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പ്രദേശത്തെ കൃഷി‌യിടങ്ങളിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവറും സഹായിയുമുൾപ്പെടെ ഒന്പത് പേർ ബിദാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

article-image

drudfu

You might also like

Most Viewed