താരദമ്പതികൾക്കായി വാടകഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവായ മലയാളി യുവതി


താരദമ്പതികളായ നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷിനും വേണ്ടി വാടകഗർഭം ധരിച്ചത് നടിയുടെ ബന്ധുവായ മലയാളി യുവതി. നയൻതാരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നുമാണ് റിപ്പോർട്ടുകൾ. 2016ൽ തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നതായി തമിഴ്നാട് ആരോഗ്യവകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ താരദമ്പതികൾ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

വിവാഹം ആറു വർഷം മുൻപ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിനെ അറിയിച്ചു. വിവാഹ രജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഒരുമിച്ചു ജീവിച്ചിരുന്ന ഇരുവരും ഈ ജൂൺ 9നു നടന്ന വിപുലമായ ചടങ്ങിൽ വിവാഹിതരായത്.</p>

വാടക ഗർഭധാരണ ചട്ടങ്ങൾ മറികടന്നാണോ താരദമ്പതികൾ കുട്ടികളെ സ്വന്തമാക്കിയതെന്ന് സംശയങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിയമം അനുവദിക്കില്ല. ചെന്നൈയിലെ വന്ധ്യത ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തായിരുന്നു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed