തെലങ്കാനയിൽ വിവാദമായ 'നായ്ക്കുരുതി'; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കൊന്നത് 500 തെരുവ് നായ്ക്കളെ


ഷീബ വിജയൻ

ഹൈദരാബാദ്: തെലങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാമറെഡ്ഡി ജില്ലയിൽ 200 നായ്ക്കളെ കൂടി കൊന്നതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട നായ്ക്കളുടെ എണ്ണം 500 ആയി. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കാനാണ് ഈ ക്രൂരത ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

തെരുവ് നായ്ക്കളെ നിയന്ത്രിക്കുമെന്ന് സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നായ്ക്കളെ വിഷം നൽകി കൊന്ന ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ അഞ്ച് വില്ലേജ് സർപാഞ്ചുമാർ ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഹനംകൊണ്ട ജില്ലയിലും സമാനമായ രീതിയിൽ 300 നായ്ക്കളെ കൊന്നൊടുക്കിയിരുന്നു. കുഴിച്ചിട്ട നായ്ക്കളുടെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി.

article-image

assadadsdasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed