കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ


കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നാളെ. എ.ഐ.സി.സി യിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ വോട്ട് ചെയ്യാം.

വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. മുതിർന്ന നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച ഉത്തർപ്രദേശിലാണ് തരൂർ അവസാന ദിവസം പ്രചാരണം നടത്തുക. ഇന്ന് രാവിലെ ലഖ്‌നൗവിൽ തന്റെ ‘ബാറ്റിൽ ഒഫ് ബിലോംഗിംഗ്’ എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷാ പ്രകാശനത്തിന് ശേഷം ഉച്ചയ്ക്ക് ലഖ്‌നൗ പി.സി.സിയിലെത്തി നേതാക്കളെ കാണും.

ഇന്നലെ അദ്ദേഹം ഗോഹട്ടി പി.സി.സിയിൽ പ്രചാരണം നടത്തി. നാളെ തരൂരിന് തിരുവനന്തപുരത്താണ് വോട്ട്. ഖാർഗെ പ്രചാരണത്തിന് ശേഷം ഇന്നലെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ ചേർന്നിട്ടുണ്ട്. 2000ൽ ആണ് ഇതിന് മുൻപ് കൊൺഗ്രസിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദയ്ക്കെതിരെ 98.75ശതമാനം വോട്ട് നേടി സോണിയാ ഗാന്ധി ജയിച്ചു. സാധുവായ 7542 വോട്ടുകളിൽ 7448 ഉം സോണിയയ്ക്ക് ലഭിച്ചപ്പോൾ പ്രസാദയ്ക്ക് അന്ന് 94 പേർ മാത്രമാണ് വോട്ട് ചെയ്തത്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed