തമിഴ്നാട്ടിൽ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുബ്ബുലക്ഷ്മി ജഗദീശൻ പാർട്ടിയിൽ നിന്നും രാജിവെച്ചു


തമിഴ്നാട്ടിൽ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുബ്ബുലക്ഷ്മി ജഗദീശൻ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഔദ്യോഗിക പദവികൾ രാജിവെച്ചത്. 2004 മുതൽ 2009 വരെ സുബ്ബുലക്ഷ്മി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രിയായിരുന്നു. പിന്നീട് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൊടക്കുറിച്ചിയിൽ ബി.ജെ.പി സ്ഥാനാർഥി സി. സരസ്വതിയോട് പരാജയപ്പട്ടു. തുടർന്ന് ഡി.എം.കെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. 

“മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ പ്രവർത്തനങ്ങളെ എല്ലാവരും അഭിനന്ദിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ വളരെക്കാലമായി ആഗ്രഹിക്കുന്നു. പദവിയിൽ നിന്നും രാജിവെക്കുന്ന വിവരം ആഗസ്റ്റ് 29ന് പാർട്ടിയെ അറിയിച്ചു.”−സുബ്ബുലക്ഷ്മി വ്യക്തമാക്കി. ഡി.എം.കെ 15ആം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സംസ്ഥാന, ജില്ല ഘടകങ്ങളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുബ്ബുലക്ഷ്മിയുടെ രാജി.

article-image

ztsy

You might also like

Most Viewed