കാസർഗോഡ് മടിക്കൈയിൽ അമ്മയെ ചിരവ കൊണ്ടടിച്ച് പരിക്കേൽപ്പിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു


അമ്മയെ ചിരവ കൊണ്ടടിച്ച് പരിക്കേൽപ്പിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. മടിക്കൈ ആലയി പട്ടുവക്കാരൻ വീട്ടിൽ സുധയുടെ 19 വയസ്സുള്ള മകൻ സുജിത്താണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സുധയുടെ തലയിൽ മകൻ ചിരവ കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അടിയേറ്റ് ബോധം പോയ സുധ പിന്നീട് ബോധം തെളിഞ്ഞപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

തുടർന്ന് സുധയുടെ നിവവിളി കേട്ടെത്തിയ നാട്ടുകാർ ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് സുജിത്ത് മരിച്ചിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കയ്യൂരിൽ ഐ.ടി വിദ്യാർഥിയാണ് മരിച്ച സുജിത്ത്. സുജിതും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 

article-image

zdgx

You might also like

Most Viewed