സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു; ചണ്ഡീഗഡ് സർവകലാശാല വിദ്യാർത്ഥിനി അറസ്റ്റിൽ

വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നതിനെ ചൊല്ലി ചണ്ഡിഗഢ് സര്‍വകലാശാലയ്ക്ക് മുന്നില്‍ വ്യാപക പ്രതിഷേധം. അര്‍ധരാത്രിയില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തിയ യുവാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒന്നാം വർഷ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു.ദൃശ്യങ്ങള്‍ പുറത്തുവിട്ട യുവാവിനായും അന്വേഷണം വ്യാപകമാക്കിയാതായി പൊലീസ് പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പെലീസ് അറിയിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മൊഹാലി പെലീസും സര്‍വകലാശാല അധികൃതരും പറഞ്ഞു. പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണെന്നും ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
സ്വകാര്യദൃശ്യങ്ങള്‍ പുറത്തായെന്ന പരാതിയില്‍ മൊഹാലി പെലീസും സൈബര്‍ ക്രൈംബ്രാഞ്ചുമാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കുറ്റവാളികളായവര്‍ രക്ഷപ്പെടില്ലെന്നും ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സമാധാനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സ് ട്വീറ്റ് ചെയ്തു.