ഗുരുവായൂരപ്പന് കാണിക്ക നൽകാൻ ഇനി ക്യു ആർ കോഡ്

ഗുരുവായൂരിൽ ഇനി ഭക്തർക്ക് കാണിക്ക നൽകാൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മതിയാകും. ഇത്തരത്തിൽ രണ്ട് ഹുണ്ടികകളാണ് കിഴക്കേ നടയിൽ സ്ഥാപിച്ചിരിക്കുന്നത്. എസ്ബിഐയുടെ സഹായത്തോടെയാണ് ദേവസ്വം പദ്ധതി നടപ്പാക്കിയത്.
ഹുണ്ടികകളിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഭഗവാന് കാണിക്ക സമർപ്പിക്കാൻ സാധിക്കും. ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയനാണ് ഹുണ്ടികയുടെ ഉദ്ഘാടനം നിർവഹിച്ചത്.
a