നമീബയിൽ നിന്നുള്ള ചീറ്റകൾ ഇന്ത്യയിൽ; പ്രധാനമന്ത്രി തുറന്നുവിടും

ആഫ്രിക്കൻ രാജ്യമായ നമീബയിൽ നിന്നുള്ള ചീറ്റകളെ ഇന്ത്യയിലെത്തിച്ചു. എട്ട് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ചരക്ക് വിമാനം ഇന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയറിലെ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്താവളത്തിൽ ഇറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ പിറന്നാൾ ദിനമായ ഇന്ന് (17.09.2022) രാവിലെ 10.45ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിടും.
അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് കൊണ്ടുവന്നിരിക്കുന്നത്. രണ്ട് മുതൽ അഞ്ച് വരെ വയസുള്ളവയാണ് പെൺ ചീറ്റകൾ. ആണ്‍ ചീറ്റകൾ 4.5 മുതൽ 5.5 വരെ വയസുള്ളവയാണ്. ഭൂഖണ്ഡാനന്തര ചീറ്റ കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ചീറ്റകൾക്ക് ഇന്ത്യയിൽ വംശനാശം സംഭവിച്ചിരുന്നു.
ംപരമം