പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ആം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 7ആം പിറന്നാൾ. 1950 സെപ്തംബർ 17 ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ദാമോദർദാസ് മുൾചന്ദ് മോദിയുടെയും ഹീരാബെന്നിൻറെ ആറുമക്കളിൽ മൂന്നാമനായി ജനനം. ചായക്കച്ചവടമായിരുന്നു അച്ഛന്റെ ഉപജീവനമാർഗം. ലക്ഷ്യബോധവും അതിന് വേണ്ടി പോരാടാനുള്ള മനസും, മോദിക്കുമുന്നിലെ കടമ്പകളെ ഓരോന്നായി ഇല്ലാതാക്കി. ആർഎസ്എസ് കാര്യാലയത്തിലെ സഹായിയിൽനിന്ന് തുടങ്ങി, ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി, 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രി .. കണക്ക് കൂട്ടിയും കുറച്ചുമാണ് പ്രധാനമന്ത്രി പദം വരെ നരേന്ദ്ര മോദി വളർന്നത്. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾക്ക് പരിധികളില്ലെന്നതാണ് നരേന്ദ്ര മോദി പകരുന്ന പാഠം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ആം ജന്മദിനം വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപിയുടെ വിവിധ സംസ്ഥാന ഘടങ്ങൾ. തമിഴ്‌നാട് ബിജെപി ഘടകം ഇന്ന് ചെന്നൈയിലെ ആർഎസ്ആർഎം ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം സമ്മാനമായി നൽകും, രണ്ട് ഗ്രാം വീതമുള്ള മോതിരമായിരിക്കും അണിയിക്കുക.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ സൗജന്യമായി 720 കിലോ മത്സ്യം വിതരണം ചെയ്യും. പ്രധാനമന്ത്രി മത്സ്യ യോജനയ്ക്ക് കീഴിലാവും മത്സ്യവിതരണം നടത്തുകയെന്നും ബിജെപി നേതാവ് എ ശരവണൻ പറഞ്ഞു.
ഡൽഹിയിൽ ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ വിവിധ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു. ആയിരക്കണക്കിന് രക്തദാന ക്യാംപുകൾ, ആരോഗ്യ പരിശോധന ക്യാംപുകൾ എന്നിവ നടത്തും.
ഒക്ടോബർ 18ന് നഗരത്തിലെ ചേരികളിലെ കുട്ടികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് നടത്തുന്ന കൂട്ടയോട്ടം മേജർ ധ്യാൻചന്ദ് നാഷണൽ േസ്റ്റഡിയത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഏകദേശം 10,000 കുട്ടികളും ചെറുപ്പക്കാരും കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്ന് ആദേശ് ഗുപ്ത വ്യക്തമാക്കി.
ുപ്പ