തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. റിബൽ സ്റ്റാർ എന്നറിയപ്പെടുന്ന കൃഷ്ണം രാജു തെന്നിന്ത്യൻ താരം പ്രഭാസിന്റെ അമ്മാവൻ കൂടിയാണ്. രാധേ ശ്യാമിൽ പ്രഭാസിനൊപ്പമാണ് കൃഷ്ണം രാജു അവസാനമായി വേഷമിട്ടത്.
മാധ്യമപ്രവർത്തകനായിരുന്ന കൃഷ്ണം രാജു 1966 ലാണ് തെലുങ്ക് ചിത്രങ്ങളിൽ വേഷമിടുന്നത്. ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിലെത്തിയ കൃഷ്ണം പിന്നീട് നായക കഥാപാത്രങ്ങളിലും കണ്ടുതുടങ്ങി. ഭക്ത കണ്ണപ്പയും കടക്തല രുദ്രയ്യയുമാണ് കൃഷ്ണം രാജുവിന്റെ പ്രധാന സിനിമകൾ.
ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്യിലെ മൊഗൽതുർ സ്വദേശിയായ കൃഷ്ണം രാജു ബിജെപി എംപിയായും വാജ്‌പേയ് സർക്കാരിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
a