ഇ.ഡിയുടെ അധികാരങ്ങൾ ശരിവച്ച് സുപ്രിംകോടതി


എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ളതുൾ‍പ്പെടെയുള്ള സുപ്രധാന അധികാരങ്ങൾ‍ ശരിവച്ച് സുപ്രിംകോടതി. ഇ.ഡിയുടെ അധികാരങ്ങൾ‍ ചോദ്യം ചെയ്തുള്ള ഹർ‍ജികൾ‍ കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗമായി ഇഡിക്ക് ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാം. കേസിലെ പ്രഥമ വിവരങ്ങളടങ്ങിയ റിപ്പോർ‍ട്ട് പ്രതിക്ക് നൽ‍കേണ്ടതില്ല. സമൻസ് എന്തിന് അയച്ചെന്ന് കുറ്റാരോപിതനോട് പറയേണ്ടതില്ല. ഇഡിയുടെ അധികാരം ചോദ്യം ചെയ്തുള്ള ഹർ‍ജികൾ‍ സുപ്രിംകോടതി തള്ളി.

ജസ്റ്റിസ് എ എം.ഖാൻ‍വിൽ‍ക്കർ‍ അധ്യക്ഷനായ ബെഞ്ച് ഒരു കൂട്ടം ഹർ‍ജികളാണ് പരിഗണിച്ചത്. പിഎംഎൽ‍ ആക്ടിന് കീഴിൽ‍ ആരോപണ വിധേയനായ ആൾ‍ക്ക് സമൻസ് നൽ‍കുന്നതും ചോദ്യം ചെയ്യുന്നതിനും അടക്കം ഉള്ള നടപടികൾ‍ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ഹർ‍ജിക്കാർ‍ ഉന്നയിച്ച പ്രധാന വാദം. കാർ‍ത്തി ചിദംബരം, മഹബൂബ മുഫ്തി തുടങ്ങിയവരുടേത് അടക്കമാണ് ഹർ‍ജികൾ‍.

You might also like

Most Viewed