അംബേദ്കറുടെ ചിത്രം കീറിയ പ്രിൻസിപ്പലിന് വിദ്യാർത്ഥികളുടെ മർദ്ദനം


ഷീബ വിജയൻ
ഉത്തർപ്രദേശിലെ ബറേലിയിൽ ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം കീറിയതിനെച്ചൊല്ലിയുണ്ടായ തർക്കം പ്രിൻസിപ്പലിനെ മർദ്ദിക്കുന്നതിൽ കലാശിച്ചു. മൊറാദാബാദ് ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പലായ അശോക് കുമാർ സൂര്യവംശി ഭിത്തിയിൽ പതിപ്പിച്ചിരുന്ന അംബേദ്കറുടെ ചിത്രം നശിപ്പിക്കുകയും ദളിത് വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം.

ഇതറിഞ്ഞെത്തിയ ഒരു കൂട്ടം ആൺകുട്ടികൾ സ്കൂളിൽ അതിക്രമിച്ചു കയറി പ്രിൻസിപ്പലിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പോലീസ് നടപടി പക്ഷപാതപരമാണെന്ന് കുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്കൂളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

article-image

jhufggfgtf

You might also like

  • Lulu Exchange
  • Straight Forward

Most Viewed