മുഖ്യമന്ത്രിയിൽ നിന്ന് അഭിഭാഷകയിലേക്ക്; സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകാൻ മമത ബാനർജി


ഷീബ വിജയൻ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വക്കീൽ കുപ്പായമണിയുന്നു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ (SIR) വ്യാപകമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി താൻ സമർപ്പിച്ച ഹരജിയിൽ വാദം പറയാനാണ് മമത നേരിട്ട് സുപ്രീം കോടതിയിലെത്തുന്നത്. ഒരു മുഖ്യമന്ത്രി തന്നെ അഭിഭാഷകനായി സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നത് ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വേച്ഛാധിപത്യപരമായും പക്ഷപാതപരമായും പെരുമാറുന്നുവെന്നും മാനുഷിക പരിഗണനകളില്ലാതെയാണ് പട്ടിക പരിഷ്കരണം നടത്തുന്നതെന്നും മമത ഹരജിയിൽ ആരോപിച്ചു. 2002 അടിസ്ഥാനരേഖയാക്കിയുള്ള വോട്ടർപട്ടിക പരിഷ്കരണം യഥാർത്ഥ വോട്ടർമാരുടെ അവകാശത്തിന് ഭീഷണിയാണെന്നും 2025-ലെ പട്ടിക അടിസ്ഥാനമാക്കി വേണം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനെന്നും അവർ ആവശ്യപ്പെടുന്നു. നിയമബിരുദധാരിയായ മമത 2003-ലാണ് അവസാനമായി വക്കീൽ കുപ്പായത്തിൽ കോടതിയിലെത്തിയത്.

article-image

deqwaewewqe

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed