രാജ്യസഭാ അധ്യക്ഷന് നേരെ പേപ്പർ‍ ചുരുട്ടിയെറിഞ്ഞു; ആംആദ്മി എംപിക്ക് സസ്‌പെൻഷൻ


രാജ്യസഭയിൽ‍ എംപമാർ‍ക്കെതിരായ സസ്‌പെൻഷൻ നടപടികൾ‍ വീണ്ടും. ആം ആദ്മി പാർ‍ട്ടി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയിൽ‍ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്നലെ സഭയിൽ‍ അധ്യക്ഷന് നേരെ പേപ്പർ‍ ചുരുട്ടി എറിഞ്ഞതിനാണ് സസ്‌പെൻഷൻ‍ നടപടി. ശേഷിക്കുന്ന സമ്മേളന കാലത്തിൽ‍ നിന്ന് സഞ്ജയ് സിംഗിനെ സസ്‌പെൻഡ് ചെയ്തു. രാജ്യസഭയിൽ‍ പ്രതിഷേധിച്ച 19 എം പിമാരെയാണ് ഇന്നലെ സസ്‌പെൻഡ് ചെയ്തത്. കേരളത്തിൽ‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍, പി സന്തോഷ് കുമാർ‍ എന്നിവർ‍ക്ക് ഉൾ‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തത്.

ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂൽ‍ കോൺ‍ഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാർ‍ക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാർ‍ക്കുമാണ് സസ്‌പെൻഷൻ.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കനിമൊഴി, സുഷ്മിത ദേവ്, ഡോള സെൻ, ഡോ ശാന്തനു സെൻ എന്നിവർ‍ ഉൾ‍പ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്.

You might also like

Most Viewed