ഓൺലൈൻ ഗെയിം വിലക്കി; മൂന്ന് സഹോദരിമാർ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
ഷീബ വിജയൻ
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഓൺലൈൻ ഗെയിം ശീലം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് മൂന്ന് സഹോദരിമാർ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. പുലർച്ചെ 2.30-ഓടെ ഭാരത് സിറ്റി ഏരിയയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ഇവർ കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിമുകൾക്ക് അടിമകളായിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കുട്ടികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
erwewreqrweqrw


