രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; ഡല്‍ഹിയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹിയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. എകെജി ഭവനിലേക്കാണ് പ്രതിഷേധക്കാര്‍ പ്രകടനവുമായി എത്തിയത്. പ്രതിഷേധക്കാരെ തടഞ്ഞതോടെ പ്രവര്‍ത്തകരും കേന്ദ്രസേനയും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എസ്എഫ്‌ഐയുടെ മാഫിയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെ എകെജി ഭവന്‍ കനത്ത സുരക്ഷയിലാണ്. നേരത്തെ തന്നെ ഇവിടെ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. എകെജി ഭവന്് ചുറ്റും ബാരിക്കേഡ് കെട്ടിയും പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മലയാളി വിദ്യാര്‍ഥികളടക്കം 100 കണക്കിന് പ്രവര്‍ത്തകരാണ് എകെജി ഭവന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിരുന്നു ഇതോടെ കേസില്‍ 25 എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.