ഭ്രൂണങ്ങൾ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിൽ

കർണാടകയിൽ ഭ്രൂണങ്ങൾ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിൽ. ബെലാഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഏഴ് ഭ്രൂണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് മാസം പ്രായമുള്ള ഭ്രൂണങ്ങളാണ് ഇതെന്ന് പോലീസ് പറഞ്ഞു.
ഭ്രൂണ ലിംഗനിർണയവും കൊലപാതകവും നടന്നതായാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു.