അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പൊലീസുകാർ മരിച്ചു
അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പൊലീസുകാർ മരിച്ചു. സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഞായറാഴ്ച ഒഴുക്കിൽ പെട്ടാണ് ഇവർ മരണപ്പെട്ടത്. തിങ്കളാഴ്ച ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചു.
ഞായറാഴ്ച അർദ്ധരാത്രി കാംപൂർ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് എസ് ഐ സമുജ്ജൽ കകോടിയും കോൺസ്റ്റബിൾ രാജീബ് ബൊർദൊലോയിയും ഒഴുക്കിൽ പെട്ടത്.
