സ്പെയിനിലും ജർമനിയിലും ഉഷ്ണതരംഗം; കാട്ടുതീ


ബാഴ്സലോണ(സ്പെയിൻ): പടിഞ്ഞാറൻ യൂറോപ്പിൽ ഈവർഷം ആദ്യമായി ഉണ്ടായ ഉഷ്ണതരംഗത്തെത്തുടർന്ന് സ്പെയിനിലും ജർമനിയിലും കാട്ടുതീ പടർന്നു. സ്പെയിനിലെ വടക്ക്പടിഞ്ഞാറൻ പ്രവിശ്യയായ സമോറയിൽ 25,000 ഹെക്ടർ വനം കത്തിനശിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

കാട്ടുതീയെത്തുടർന്ന് ബെർലിനു സമീപത്തെ മൂന്നു ഗ്രാമങ്ങളിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കാൻ ഞായറാഴ്ച നിർദേശം നൽകിയതായി ജർമൻ സർക്കാർ അറിയിച്ചു. മൂന്നു ദിവസമായി അത്യുഷ്ണവും കനത്തകാറ്റും ശുഷ്കമായ ആർദ്രതയുമാണ് അന്തരീക്ഷത്തിൽ അനുഭവപ്പെടുന്നതെന്ന് സ്പാനിഷ് അധികൃതർ അറിയിച്ചു. സമോറയിലെ കാട്ടുതീ അണയ്ക്കുന്നതിനായി 650 അഗ്നിശമന യൂണിറ്റും ഹെലിക്കോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.

 

You might also like

  • Straight Forward

Most Viewed