വികെ ശശികലയെ സ്വാഗതം ചെയ്ത് ബിജെപി

എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ ശശികല ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എംഎൽഎ. ശശികല എഐഎഡിഎംകെയിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ വന്ന് കൊണ്ടിരിക്കവേയാണ്, ബിജെപി എംഎൽഎ നായ്‌നാർ നാഗേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണവുമായി എത്തിയത്.
തന്‍റെ പാർട്ടിയായ ബിജെപി ശശികലയെ എപ്പോഴും സ്വാഗതം ചെയ്യുന്നു. ശശികലയെ എഐഎഡിഎംകെ പാർട്ടിയിലെടുക്കാൻ തയാറായില്ലെങ്കിൽ ബിജെപി വളരെ സന്തോഷത്തോടെ അവരെ സ്വീകരിക്കുമെന്നാണ് നാഗേന്ദ്രൻ പറഞ്ഞത്. അതേസമയം, ശശികലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.