ജമ്മുകാഷ്മീരിൽ‍ സൈനികർ‍ സഞ്ചരിച്ച വാഹനത്തിൽ‍ സ്‌ഫോടനം; മൂന്ന് പേർക്ക് പരിക്ക്


ജമ്മുകാഷ്മീരിൽ‍ സൈനികർ‍ സഞ്ചരിച്ച വാഹനത്തിൽ‍ സ്‌ഫോടനം. മൂന്ന് പേർ‍ക്ക് പരിക്ക്. ഷോപ്പിയാൻ ജില്ലയിലാണ് സംഭവം. വാടകയ്ക്ക് എടുത്ത വാഹനത്തിലായിരുന്നു സൈനികർ‍ സഞ്ചരിച്ചത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. സ്‌ഫോടനത്തിൽ‍ വാഹനം പൂർ‍ണമായും തകർ‍ന്ന നിലയിലാണ്.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

You might also like

Most Viewed