ജി 23 നേതാക്കളെ വെട്ടി രാജ്യസഭ സ്ഥാനാർത്ഥി പട്ടിക; ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കും സീറ്റില്ല


ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പത്ത് സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് രാജ്യസഭാ തെരഞ്ഞടുപ്പ് നടക്കുക. പി ചിദംബരം, മുകുൾ വാസ്നിക്, അജയ് മാക്കൻ, രാജീവ് ശുക്ല തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളാണ് പട്ടികയിൽ ഉള്ളത്.കർണാടകയിൽ നിന്നുള്ള ധനമന്ത്രി നിർമല സീതാരാമനും മഹാരാഷ്ട്രയിൽ നിന്നുള്ള വാണിജ്യ മന്ത്രി പീയൂഷ് ഗോയലും അവരുടെ കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നുണ്ട്.16 സീറ്റുകളിൽ ആറുപേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്ക് ജൂൺ 10 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടെടുപ്പാണിത്. ഈ മാസം 31 നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 

You might also like

Most Viewed