ഇന്ത്യ−വിൻഡീസ് ടി20 പരന്പരക്ക് കാണികൾക്ക് പ്രവേശനം


ഇന്ത്യ−വിൻഡീസ് ടി20 പരന്പരക്ക് കാണികളെ േസ്റ്റഡിയത്തിലേക്ക് അനുവദിക്കും ഇൻഡോർ‍, ഔട്ട്‌ഡോർ‍ കായിക മത്സരങ്ങൾ‍ക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബംഗാൾ‍ സർ‍ക്കാർ‍ തിങ്കളാഴ്ച അനുവാദം നൽ‍കിയിരുന്നു. ഇതോടെ ഈഡൻ ഗാർ‍ഡനിൽ‍ 50000ത്തോളം കാണികൾ‍ക്ക് പ്രവേശനം ലഭിക്കും. 

വെസ്റ്റ് ഇൻഡീസിന് എതിരായ ഇന്ത്യയുടെ ടി20 പരന്പരയിൽ‍ കാണികൾ‍ക്ക് പ്രവേശനം നൽ‍കും. 75 ശതമാനം കാണികൾ‍ക്ക് പ്രവേശനം നൽ‍കുമെന്നാണ് ബംഗാൾ‍ ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കുന്നത്. ഇന്ത്യ−വിൻഡിസ് പരന്പരയിലെ മൂന്ന് മത്സരങ്ങളും ഈഡൻ ഗാർ‍ഡനിലാണ് നടക്കുന്നത്. ഇൻഡോർ‍, ഔട്ട്‌ഡോർ‍ കായിക മത്സരങ്ങൾ‍ക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബംഗാൾ‍ സർ‍ക്കാർ‍ തിങ്കളാഴ്ച അനുവാദം നൽ‍കിയിരുന്നു. ഇതോടെ ഈഡൻ ഗാർ‍ഡനിൽ‍ 50000ത്തോളം കാണികൾ‍ക്ക് പ്രവേശനം ലഭിക്കും. ഏറെ നാളുകൾ‍ക്ക് ശേഷമാണ് ഇത്രയും കാണികളെ േസ്റ്റഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. 

കോവിഡ് തരംഗം ഇന്ത്യയിൽ‍ കുറഞ്ഞുവരുന്നതിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണങ്ങളിൽ‍ ഇളവ് കൊണ്ടുവരുന്നത്. അതേസമയം വെസ്റ്റ്ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പരക്ക് ഇന്ത്യൻ ടീം അഹമ്മദാബാദിലെത്തി. ഈ മാസം 6നാണ് വെസ്റ്റ്ഇൻഡീസിനെതിരായ പരന്പര ആരംഭിക്കുന്നത്. അഹമ്മദാബാദിൽ എത്തിയതിന് പിന്നാലെ ടീം ബയോബബ്ൾ‍ സുരക്ഷയിലേക്ക് മാറി. രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരന്പരയ്ക്കുണ്ട്. രോഹിത് നേരത്തെയും നായകനായിരുന്നുവെങ്കിലും അത് കോഹ്‌ലിയുടെ അഭാവത്തിലായിരുന്നു. എന്നാൽ കോഹ്‌ലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രോഹിതിനെ ഏകദിന നായകനായി നിയമിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരന്പരയിലാണ് രോഹിത് നായകനായി അരങ്ങേറേണ്ടിയിരുന്നത്. എന്നാൽ പരിക്കേറ്റതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചത്.

You might also like

  • Straight Forward

Most Viewed