എൻഡോസൾഫാൻ; മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി സമരസമിതിയുടെ പ്രതിഷേധം

എൻഡോസൾഫാൻ ദുരിതമേഖലയിൽ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി സമരസമിതിയുടെ പ്രതിഷേധം. മൊഗേർ എന്ന ആദിവാസി കോളനിയിൽ കഴിഞ്ഞ ദിവസം മരിച്ച മോഹനൻ−ഉഷ ദന്പതികളുടെ കുഞ്ഞായ ഹർഷിതയുടെ മൃതദേഹമാണ് കാസർകോഡ് പുതിയ ബസ്റ്റാൻഡിന് സമീപത്തുള്ള സമരപ്പന്തലിൽ എത്തിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ എൻഡോസൾഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രദേശത്ത് ക്യാന്പ് നടത്തിയിട്ടില്ല. മരിച്ച ഒന്നരവയസുകാരി എൻഡോസൾഫാൻ ബാധിതയാണെന്നതിന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചികിത്സയിൽ അടക്കം വീഴ്ച്ചയുണ്ടായെന്നാണ് സമരസമിതിയുടെ ആരോപണം.
ഹർഷിതക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇനി ഇങ്ങനെയുള്ള സംഭവങ്ങൾ ഇല്ലാതിരിക്കാൻ കാസർഗോഡിന് എയിംസ് വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം.