അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീർ‍ഘിപ്പിക്കാനൊരുങ്ങി വാട്ട്‌സ്അപ്പ്


അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ദീർ‍ഘിപ്പിക്കാനൊരുങ്ങി വാട്ട്‌സ്അപ്പ്. ∍ഡിലീറ്റ് ഫോർ‍ എവരി വൺ‍∍ ഓപ്ക്ഷൻ സമയപരിധിയാണ് ദീർ‍ഘിപ്പിക്കുന്നത്. രണ്ടുദിവസവും പന്ത്രണ്ടു മണിക്കൂറും വരെയായി ദീർ‍ഘിപ്പിക്കാനാണ് പദ്ധതി. ഇപ്പോഴിത് വെറും ഒരു മണിക്കൂറും എട്ടുമിനുട്ടും 16 സെക്കന്റും മാത്രമാണ്. ഇതോടെ വാട്‌സ്അപ്പ് ഉപയോഗിക്കുന്നവർ‍ക്ക് തങ്ങൾ‍ അയക്കുന്ന തെറ്റായ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാൻ കൂടുതൽ‍ സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. 

പുതിയ അപ്പ്‌ഡേഷനിൽ‍ ഈ സംവിധാനം നിലവിൽ‍ വരുമെന്നാണ് പ്രതീക്ഷ. നിങ്ങൾ‍ അയക്കുന്ന സന്ദേശം അബദ്ധത്തിൽ‍ മറ്റുള്ളവരിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്തുകയാണെങ്കിൽ‍ (വീഡിയോ, ടെക്സ്റ്റ്, ഇമേജ് തുടങ്ങി എന്തും) ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് ഡിലീറ്റ് ഫോർ‍ എവരി വൺ. നേരത്തെ നവംബറിൽ‍ ഡിലീറ്റ് ഫോർ‍ ഇവരി വൺ ഓപ്ഷൻ ഏഴുദിവസമായി ദീർ‍ഘിപ്പിക്കാൻ വാട്ട്‌സ്അപ്പ് ആലോചിച്ചിരുന്നതായി റിപ്പോർ‍ട്ടുകൾ‍ ഉണ്ടായിരുന്നു.

You might also like

  • Straight Forward

Most Viewed