ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ജനകീയ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ജനകീയ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യവികസനം ലക്ഷ്യം വച്ചുള്ളതാണ് പുതിയ ബജറ്റ്. പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോഴത്തേതെന്നും ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ദരിദ്രർക്കും ഇടത്തരക്കാർക്കും യുവാക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലാണ് കേന്ദ്ര ബജറ്റിന്‍റെ ശ്രദ്ധയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന് കോവിഡ് വെല്ലുവിളികളെ അതിജീവിക്കാനായി. കോവിഡിന് ശേഷം, ഒരു പുതിയ ലോകക്രമത്തിന്‍റെ സാധ്യത ഉയർന്നുവരുന്നുണ്ട്. ഇന്ത്യയെ നോക്കുന്ന ലോകത്തിന്‍റെ കാഴ്ചപ്പാട് ഇന്ന് ഏറെ മാറിയിരിക്കുന്നു. ലോകം ശക്തമായ ഇന്ത്യയെ കാണാൻ ഇപ്പോൾ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.