ചെലവുചുരുക്കൽ: സിഗരറ്റ് കുറ്റി പെറുക്കാൻ കാക്കയെ പരിശീലിപ്പിച്ച് സ്വീഡൻ

ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വീഡിഷ് നഗരത്തിലെ തെരുവുകളിൽ വലിച്ചെറിപ്പെടുന്ന സിഗരറ്റ് കുറ്റികൾ ശേഖരിക്കുന്നത് കാക്കകൾ. മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളെക്കാൾ ചെലവ് കുറവാണ് കാക്കകളെ ഉപയോഗിക്കുന്പോൾ എന്നതാണ് കാരണം. 'കോർവിഡ് ക്ലീനിങ്' എന്ന സ്ഥാപനമാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി കാക്കകളെ ഉപയോഗിക്കുന്നത്.
ന്യൂ കാലിഡോണിയൻ എന്ന കാക്ക വിഭാഗത്തിൽപെടുന്ന പക്ഷികളാണ് ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. ശേഖരിക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി ഭക്ഷണം കാക്കകൾക്ക് നൽകും. കാക്കകളെ കൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചാൽ അതൊരു വലിയ നേട്ടമായി വിലയിരുത്തപ്പെടും.