മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീർത്തികരമായ പോസ്റ്റിട്ട് സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീർത്തികരമായ പോസ്റ്റിട്ടതിന് സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റൻഡന്റ് മണിക്കുട്ടൻ എ എന്ന ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്.
സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റൻഡർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റാണ് നടപടിക്ക് കാരണം. കൊലപാതക രാഷ്ട്രീയത്തെ വിമർശിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് മണിക്കുട്ടൻ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തത്.
ഇതിനെതിരെ പരാതിയുയർന്ന പശ്ചാത്തലത്തിലാണ് നടപടി. മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.