ഡൽഹിയിൽ വിവിധ ജയിലുകളിലായി 66 തടവുകാർക്കും 48 ജയിൽ ജീവനക്കാർക്കും കോവിഡ്

ഡൽഹിയിൽ വിവിധ ജയിലുകളിലായി 66 തടവുകാർക്കും 48 ജയിൽ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. തീഹാർ ജയിലിൽ 42 തടവുകാർക്കും 24 ജയിൽ ജീവനക്കാർക്കുമാണ് കോവിഡ് ബാധിച്ചത്.
അതേസമയം, മണ്ടോളി ജയിലിൽ 24 തടവുപുള്ളികൾക്കും എട്ട് ജീവനക്കാർക്കും കോവിഡ് ബാധിച്ചു. രോഹിണി ജയിലിൽ ആറ് ജീവനക്കാരിലും കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്.