വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ‍ മകൻ പിടിയിൽ


പുതുപ്പരിയാരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ‍ മകൻ സനൽ‍ പിടിയിൽ‍. സംഭവത്തിന് ശേഷം മൈസൂരിൽ‍ ഒളിവിൽ‍ പോയ സനലിനെ സഹോദരന്‍ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പോലീസിൽ‍ ഏൽ‍പ്പിച്ചു. പുതുപ്പരിയാരും ഓട്ടൂർ‍ക്കാട് മയൂരം വീട്ടിൽ‍ ചന്ദ്രന്‍, ദേവി എന്നിവരെയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഞായറാഴ്ച രാത്രി ഒൻപത് വരെ സനൽ വീട്ടിലുണ്ടായിരുന്നു. തുട‌ർന്ന് സംഭവത്തിന് ശേഷം ഇയാൾ മുങ്ങി. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

You might also like

Most Viewed