തമിഴ്‌നാട് ബിജെപിയിൽ പൊട്ടിത്തെറി; ചുമതലകൾ ഒഴിഞ്ഞ് അണ്ണാമലൈ


ഷീബ വിജയൻ
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു. പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെങ്കിലും, എഐഎഡിഎംകെ (AIADMK) യുമായുള്ള സഖ്യത്തിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.

തിരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളുടെ ചുമതലയാണ് അണ്ണാമലൈയ്ക്ക് ഉണ്ടായിരുന്നത്. സംസ്ഥാനത്തെ മറ്റ് ബിജെപി നേതാക്കൾ എഐഎഡിഎംകെ സഖ്യത്തെ പിന്തുണയ്ക്കുമ്പോൾ അണ്ണാമലൈ ഇതിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. അദ്ദേഹം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

article-image

aedsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed