2. 6 മണിക്കൂർ യാത്ര ഇനി 20 മിനിറ്റ്; ബ്രഹ്മപുത്രയ്ക്ക് താഴെ ഇന്ത്യയിലെ ആദ്യ റോഡ്-റെയിൽ തുരങ്കം


ഷീബ വിജയൻ
ന്യൂഡൽഹി: വടക്കുകിഴക്കൻ ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന സംയുക്ത റോഡ്-റെയിൽ തുരങ്കത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അസമിലെ ബ്രഹ്മപുത്ര നദിക്ക് താഴെ 15.79 കിലോമീറ്റർ നീളത്തിലാണ് തുരങ്കം നിർമ്മിക്കുന്നത്. 18,662 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ നിലവിൽ 6 മണിക്കൂർ വേണ്ടിവരുന്ന യാത്ര വെറും 20 മിനിറ്റായി ചുരുങ്ങും.

നദിക്ക് അടിയിലൂടെയുള്ള ഇത്തരമൊരു സംയുക്ത തുരങ്കം ഇന്ത്യയിൽ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമാണ്. ഗോഹ്‌പൂരിനെയും നുമലീഗഡിനെയും ബന്ധിപ്പിക്കുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് നീക്കം സുഗമമാവുകയും ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറയുകയും ചെയ്യും. പ്രതിരോധ മേഖലയ്ക്കും ടൂറിസത്തിനും വലിയ മുതൽക്കൂട്ടാകുന്ന പദ്ധതി അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ വികസനത്തിൽ നാഴികക്കല്ലാകും.

article-image

fsdfdsesdfafsd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed