24 മണിക്കൂറിനിടെ ഇന്ത്യയിൽ 33,750 പേരിൽ കോവിഡ്

ന്യൂഡൽഹി
രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 33,750 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. 10,846 പേർ രോഗമുക്തരായി. നിലവിൽ 1,45,582 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.
123 പേർ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,81,893 ആയി ഉയർന്നു. ആകെ രോഗമുക്തരുടെ എണ്ണം 3,42,95,407 ആയി.