മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം


ജമ്മു: ജമ്മു കാശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം. ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്.

You might also like

Most Viewed