പുതുവത്സര ആശംസയുമായി മുഖ്യമന്ത്രി


തിരുവനന്തപുരം

കോവിഡ് മഹാമാരിക്കിടെ വീണ്ടും പുതുവർ‍ഷമെത്തുന്പോൾ‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഓർ‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒമൈക്രോൺ ഭീഷണി മുന്നിൽ‍ ഉണ്ട്. രോഗപ്പകർ‍ച്ച തടയാനുള്ള മുൻകരുതലുകൾ‍ തുടരണം. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർ‍ക്കാൻ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിർ‍ത്തണം എന്നും അദ്ദേഹം പറഞ്ഞു. 

തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർ‍ഷത്തെ വരവേൽ‍ക്കാം എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ‍ കുറിച്ചു.

You might also like

Most Viewed