ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6,984 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,984 പുതിയ കോവിഡ് കേസുകൾ. 247 മരണങ്ങളും സ്ഥിരീകരിച്ചു. നിലവിൽ 87,562 പേരാണ് ഔദ്യോഗികമായി രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 8,168 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,41,46,931 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ ഇന്നലെ 3,377 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്. ഇവിടെ ഔദ്യോഗിക കോവിഡ് കേസുകൾ 684 മാത്രമാണ്. തമിഴ്നാട്ടിൽ 649 എണ്ണവും ബംഗാളിൽ 552 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. അയൽപ്പക്ക സംസ്ഥാനമായ കർണാടകയിൽ 247 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.